എല്ലാവരും ആർത്തവാവധി ചോദിച്ചാൽ എന്തുചെയ്യും:ഹൈക്കോടതി

Friday 30 January 2026 1:18 AM IST

കൊച്ചി: കെ.എസ്.ആർ‌.ടി.സി വനിതാ കണ്ടക്ടർമാർക്ക് മാസത്തിൽ രണ്ടുദിവസം ആർത്തവ അവധി അനുവദിക്കണമെന്ന ഹർജി ഹൈക്കോടതി വിശദമായ വാദത്തിന് മാറ്റി. കെ.എസ്.ആ‌ർ.ടി.സി മുങ്ങുന്ന കപ്പലല്ലേയെന്നും ഈ ആവശ്യം അംഗീകരിച്ചാൽ എങ്ങനെ മുന്നോട്ടുപോകുമെന്നും കോടതി ചോദിച്ചു. നാളെ പൊലീസിലും പട്ടാളത്തിലുമുള്ള വനിതകൾ ഈ ആവശ്യവുമായി വന്നാൽ എന്തു ചെയ്യുമെന്നും ജസ്റ്റിസ് എൻ.നഗരേഷിന്റെ ബെഞ്ച് ചോദിച്ചു. ആർത്തവാവധി മൗലികാവകാശമല്ലെന്നും അനുവദിച്ചാൽ തൊഴിൽ വിന്യാസത്തെയും സാമ്പത്തിക സ്ഥിതിയെയും ദോഷകരമായി ബാധിക്കുമെന്നും കെ.എസ്.ആർ.ടി.സി സത്യവാങ്മൂലം നൽകിയിരുന്നു.

കണ്ടക്ടർ എസ്.എസ്.ആശയും മറ്റും നൽകിയ ഹർജി ഫെബ്രുവരി 12ന് വീണ്ടും പരിഗണിക്കും.