നികുതിദായകരെ ആദരിക്കാൻ സർക്കാർ പുരസ്‌കാരം

Friday 30 January 2026 12:24 AM IST

തിരുവനന്തപുരം: കടുത്ത കേന്ദ്ര അവഗണനയ്ക്കിടയിലും സംസ്ഥാനത്തിന് പിടിച്ചു നിൽക്കാനായത് അധികമായി പിരിച്ചെടുത്ത തനത് നികുതി-നികുതിയേതര വരുമാനം കൊണ്ടാണ്. അതിനാൽ നികുതി ദായകരെ ആദരിക്കാൻ സർക്കാർ പുരസ്‌കാരം ഏർപ്പെടുത്തുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. ഇതിനായി അഞ്ചുകോടി ബജറ്റിൽ നീക്കിവയ്ക്കും. പുരസ്‌കാരത്തിനുള്ള മാർഗനിർദ്ദേശം നികുതിവകുപ്പ് തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.