കൊല്ലത്തെ കൊതിപ്പിക്കുന്ന ബഡ്ജറ്റ്
കൊല്ലം: പുതുതായി ലക്ഷ്യമിടുന്ന റെയർ എർത്ത് കോറിഡോറിന്റെ ഒരു കേന്ദ്രം ചവറയിൽ സ്ഥാപിക്കുമെന്നതടക്കമുള്ള വമ്പൻ വാഗ്ദാനങ്ങൾ കൊല്ലത്തിന് സമ്മാനിച്ച് രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബഡ്ജറ്റ്.
ഊർജ്ജോത്പാദനം, പ്രതിരോധം, ഇലക്ട്രിക് വാഹനം, ഡ്രോൺ തുടങ്ങിയ മേഖലകൾക്ക് ആവശ്യമുള്ളതും കേരളത്തിന്റെ തീര മേഖലയിൽ വൻതോതിലുള്ള തോറിയം, സ്കാൻഡിയം തുടങ്ങിയ മൂലകങ്ങൾ പ്രയോജനപ്പെടുത്താനുമാണ് സംസ്ഥാന സർക്കാർ വിഴിഞ്ഞം മുതൽ കൊച്ചി വരെ റെയർ എർത്ത് കോറിഡോർ ലക്ഷ്യമിടുന്നത്. ഇതിന്റെ കേന്ദ്രം ചവറയിൽ യാഥാർത്ഥ്യമായാൽ വൻ നിക്ഷേപം എത്തുന്നതിന് പുറമേ കൊല്ലത്തുകാർക്ക് തൊഴിലവസരങ്ങളും ലഭിക്കും. അപൂർവ്വ മൂലകങ്ങൾ പ്രയോജനപ്പെടുത്താൻ രൂപീകരിക്കുന്ന റെയർ എർത്ത് ആൻഡ് ക്രിട്ടിക്കൽ മിനറൽസ് മിഷനിലും ചവറ കെ.എം.എം.എല്ലിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.
കശുഅണ്ടി മേഖലയ്ക്ക് 142 കോടി
കശുഅണ്ടി മേഖലയ്ക്കായി 142 കോടി നീക്കിവച്ചത് ജില്ലയ്ക്ക് ഏറെ ഗുണം ചെയ്യും. തോട്ടണ്ടി വാങ്ങാൻ കാഷ്യു ബോർഡിന് 41 കോടി, ഫാക്ടറികളുടെ വികസനം, വൈവിദ്ധ്യവത്കരണം എന്നിവയ്ക്ക് 56 കോടി, കാഷ്യു കോർപ്പറേഷന് 4.5 കോടി, കാപെക്സിന് 3.5 കോടി, കശുമാവ് വികസന ഏജൻസിക്ക് 7 കോടി, കശുഅണ്ടി മേഖലയുടെ പുനരുജ്ജീവനത്തിന് 30 കോടി എന്നിങ്ങനെയാണ് പണം നീക്കിവച്ചിരിക്കുന്നത്.
..........................
മറ്റു പ്രഖ്യാപനങ്ങൾ
എം.സി റോഡ് വികസന പദ്ധതിയിൽ ജില്ലയിലെ മൂന്ന് 4 ജംഗ്ഷനുകൾ കൊട്ടാരക്കര മുസാവരി ബംഗ്ലാവിൽ ഗാന്ധി സ്മാരകവും പബ്ലിക് ലൈബ്രറിയും
കൊല്ലം ഓഷ്യാനേറിയത്തിന് 10 കോടി കൊട്ടാരക്കര കിലയിൽ അംബേദ്കർ ചെയർ കൊട്ടാരക്കരയിൽ ഇന്റർഗ്രേറ്രഡ് ഇൻഡസ്ട്രയിൽ പാർക്കിന് 10 കോടി കൊല്ലത്തെ വ്യവസായ പാർക്കിന്റെ വിപുലീകരണത്തിന് 10 കോടി
കല്ലട കനാലുകളുടെ വികസനം
കൊട്ടാരക്കരയിൽ ഡ്രോൺ റിസർച്ച് സെന്ററിന് 5 കോടി
നീണ്ടകര മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വികസനം
നോൺ മേജർ തുറമുഖ വികസനത്തിൽ കൊല്ലവും
കെ.എസ്.ടി.പി രണ്ടാംഘട്ട പദ്ധതിയിൽ ജില്ലയിലെ റോഡുകളും
കൊല്ലം തങ്കശ്ശേരിയിൽ മറീനയ്ക്ക് 6 കോടി
അഷ്ടമുടിക്കായലിന് ചുറ്റും സൈക്കിൾ ട്രാക്കിന് 10 കോടി
മൺറോത്തുരുത്ത് ടൂറിസം വികസനത്തിന് 5 കോടി
കൊല്ലം ഹിസ്റ്ററി ആൻഡ് മാരിടൈം മ്യൂസിയത്തിന് 3 കോടി
കേരള ഫീഡ്സിന് 22.20 കോടി