ലാഭത്തിൽ മുന്നിൽ കെ.എസ്.ഇ.ബി

Friday 30 January 2026 1:06 AM IST

തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ നഷ്ടത്തിൽ കെ.എസ്.ആർ.ടി.സിയും ലാഭത്തിൽ കെ.എസ്.ഇ.ബിയും മുന്നിൽ.

മൊത്തം 132 പൊതുമേലാ സ്ഥാപനങ്ങളിൽ 63 എണ്ണവും നഷ്ടത്തിലാണ്. 60 എണ്ണം ലാഭത്തിലും, 9 എണ്ണം പ്രതിസന്ധിയിലുമാണ്. കഴിഞ്ഞ വർഷം 56 സ്ഥാപനങ്ങളാണ് ലാഭത്തിലുണ്ടായിരുന്നത്.. 32473.96 കോടിയുടെ മൂലധന നിക്ഷേപവും 86793.97 കോടിയുടെ നിക്ഷേപ ആസ്തിയുമാണ് മൊത്തമായുള്ളത്. 1.27ലക്ഷത്തോളം ജീവനക്കാരുണ്ട്.

ലാഭത്തിലുള്ള

സ്ഥാപനങ്ങൾ-

(തുക കോടിയിൽ)

കെ.എസ്.ഇബി-571.22

കെ.എസ്.എഫ്-ഇ.375.50

ബിവറേജസ് -127.03

കെ.എഫ്.സി- 98.16

കെ.എസ്.ഐ.ഡി.സി-14.57

കേരള മിനറൽസ് -48.96

ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ്-45.27

ടൈറ്റാനിയം-36.46

ലൈവ് സ്റ്റോക്ക് ബോർഡ്-27.48

റോഡ് ഇൻഫ്രാസ്ട്രക്ടചർ കമ്പനി-19.94

നഷ്ടത്തിലുള്ള

സ്ഥാപനങ്ങൾ

(തുക കോടിയിൽ)

കെ.എസ്.ആർ.ടി.സി -1580.38

സോഷ്യൽ സെക്യുരിറ്റി പെൻഷൻ കമ്പനി -669.80

വാട്ടർ അതോറി്റ്റി-317.64

ബാക്ക് വേർഡ് ക്ഷേമ ബോർഡ്-139.27

കേരള ഔട്ടോമൊബൈൽസ്- 125.89

സിവിൽ സപ്ളൈസ് കോർപറേഷൻ 1-05.38

കാഷ്യു ഡവലപ്മെന്റ് കോർപറേഷൻ -81.16

പവർ ആൻഡ് ഇൻഫ്രാസ്ട്രക്ടർ ഫിനാൻസ് കോർപറേഷൻ -76.33

കേരള ടെക്സ്റ്റയിൽസ് -64.88

മലബാർ സിമന്റ്സ് -61.92