ജില്ലാ നാടക ക്യാമ്പിന് തുടക്കമായി
Friday 30 January 2026 1:36 AM IST
പെരിന്തൽമണ്ണ: സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന നാടകോത്സവത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ അവതരിപ്പിക്കുന്ന നാടകത്തിന്റെ പരിശീലന ക്യാമ്പിന് കുരുവമ്പലത്ത് തുടക്കമായി. എം.പി രാജേഷ് രചനയും ജിഷ്ണു സംവിധാനവും നിർവഹിക്കുന്ന 'കത്തുകൾ' എന്ന നാടകമാണ് നാടകോത്സവത്തിനായി ഒരുങ്ങുന്നത്. കുരുവമ്പലം സഹൃദയ വായനശാല ആതിഥ്യമരുളുന്ന ക്യാമ്പ് പുളിക്കീഴ് മനയിൽ ആരംഭിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം വേണു പാലൂർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ സി.ഗോവിന്ദൻ അദ്ധ്യക്ഷനായി. താലൂക്ക് സെക്രട്ടറി സി. ശശികുമാർ, എം.പി രാജേഷ്, സംവിധായകൻ ജിഷ്ണു എന്നിവർ സംസാരിച്ചു. എം.ടി മുഹമ്മദലി സ്വാഗതവും അനിയൻ പുളിക്കീഴ് നന്ദിയും പറഞ്ഞു.