മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പുതിയ ഭരണ സമിതി ഫെബ്രുവരി 1 ന് ചുമതലയേൽക്കും
Friday 30 January 2026 1:37 AM IST
പെരിന്തൽമണ്ണ: മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്തിന്റെ പുതിയ ഭരണസമിതി ഫെബ്രുവരി ഒന്നിന് രാവിലെ 10 ന് സത്യപ്രതിജ്ഞ ചെയ്തു ചുമതലയേൽക്കും. മക്കരപ്പറമ്പ് മങ്കട റോഡിലുള്ള ഹെവൻസ് ഓഡിറ്റോറിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. പഞ്ചായത്ത് വരണാധികാരി മുതിർന്ന അംഗമായ നാലാം വാർഡ് മെമ്പർ റസിയ വെങ്കിട്ടയ്ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. തുടർന്ന് മറ്റു അംഗങ്ങളെ റസിയ വെങ്കിട്ട പ്രതിജ്ഞ ചൊല്ലിക്കും. 15 അംഗ ഭരണസമിതിയിൽ യു.ഡി.എഫിന് 12 അംഗങ്ങളും എൽ.ഡി.എഫിന്റെ രണ്ടംഗങ്ങളും ഒരു സ്വതന്ത്ര അംഗവുമാണ് തെരഞ്ഞെടുക്കപെട്ടിട്ടുള്ളത്.