ബഡ്‌ജറ്റിൽ ട്രംപിനും വിമർശനം

Friday 30 January 2026 1:41 AM IST

തിരുവനന്തപുരം: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ബഡ്ജറ്റിൽ വിമർശനം. തീരുവ ഉയർത്തിയ ട്രംപിന്റെ നടപടികൾ ലോകവ്യാപാര രംഗത്ത് വലിയ അനിശ്ചിതത്വം സൃഷ്ടിച്ചെന്നും അത് കേരളത്തെയും പ്രതികൂലമായി ബാധിച്ചെന്നും ബഡ്ജറ്റിൽ പരാമർശം.

കേരളത്തിലെ മറൈൻ ഉത്പ്പന്നങ്ങളുടെ കയറ്റുമതിയെ സാരമായി ബാധിച്ചു.

ട്രംപിന്റെ ഭീഷണിയ്ക്ക് വഴങ്ങി ജി.എസ്.ടി നിരക്കുകൾ കേന്ദ്രം കുറച്ചത് സംസ്ഥാനത്തിന്റെ നികുതി വരുമാനത്തെ പ്രതികൂലമായി ബാധിച്ചു.

യൂറോപ്യൻ യൂണിയനുമായി ഇന്ത്യ ഒപ്പിട്ടിട്ടുള്ള പുതിയ സ്വതന്ത്ര വ്യാപാര കരാറിന്റെ വിശദാംശങ്ങൾ പൂർണ്ണമായി പുറത്തുവന്നിട്ടില്ല. എന്നാൽ ക്ഷീരകർഷകർ ഉൾപ്പെടയുള്ളവർക്കും വ്യവസായ മേഖലകൾക്കും ഇതുമൂലം തിരിച്ചടിയുണ്ടാകുമോ എന്ന ആശങ്കകൾ ശക്തമാണ്. ഇത് നേരിടാൻ മുൻകൂട്ടിയുളള തയ്യാറെടുപ്പുകൾ ആവശ്യമെന്നും ബഡ്ജറ്റിൽ പറയുന്നു.