സ്വപ്‌നം കണ്ടു; കൃത്യം 15-ാംനാൾ പാമ്പുകടിയേറ്റ് വാവാ സുരേഷിന് വിരൽ മുറിക്കേണ്ടിവന്നു, വീണ്ടും കൺമുന്നിൽ അതേ മൂർഖൻ
തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിന് സമീപമുള്ള വലിയ കട്ടയ്‌ക്കാൽ എന്ന സ്ഥലത്തേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. വളരെ സാധാരണക്കാരായ മനുഷ്യർ താമസിക്കുന്ന സ്ഥലമാണ്. ഇവിടെ ഒരു കുടിലിനോട് ചേർന്ന് പാമ്പിനെ കണ്ടുവെന്നാണ് വിളിച്ചയാൾ പറഞ്ഞത്. ഒരു വലിയ മൂർഖൻ പാമ്പ് മാളത്തിലേക്ക് കയറി പോകുന്നത് കണ്ടയുടൻ വാവാ സുരേഷിനെ വിളിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ വാവാ പാമ്പിനെ കണ്ട സ്ഥലം പരിശോധിച്ചു. നിറയെ മാളങ്ങൾ. ഉടൻതന്നെ തെരച്ചിൽ തുടങ്ങി. ഇതിനിടെ വാവാ സുരേഷ് അവിടെ നിന്നവരോട് സംസാരിച്ചു. ഈ സമയം കാലിന് നേരെ മൂർഖൻ പാമ്പ് പാഞ്ഞുവന്നു. തലനാരിഴക്കാണ് കടി കിട്ടാതെ രക്ഷപ്പെട്ടത്. ഇതുപോലൊരു മൂർഖൻ കടിച്ചാണ് വാവാ സുരേഷിന്റെ കൈവിരൽ മുറിക്കേണ്ടി വന്നത്. അത് ഇപ്പോൾ നിൽക്കുന്ന സ്ഥലത്ത് നിന്നും വളരെ അടുത്തുവച്ചാണെന്നും വാവാ ഓർത്തു. അന്ന് പാമ്പുകടി കിട്ടുന്നതായി സംഭവത്തിന് 15 ദിവസം മുമ്പ് അദ്ദേഹം സ്വപ്‌നം കണ്ടുവെന്നും പറഞ്ഞു. തുടർന്ന് മൂർഖൻ പാമ്പിനെ പിടികൂടി. കാണുക രണ്ട് മൂർഖൻ പാമ്പുകളെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.