അനധികൃത നിയമനം: മൂവാറ്റുപുഴ നഗരസഭാ ഓഫീസിലേക്ക് ബി.ജെ.പി മാർച്ച്

Saturday 31 January 2026 12:00 AM IST
ബി.ജെ.പിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ നഗരസഭ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് എറണാകുളം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി.പി. സജീവ് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: നഗരസഭയിലെ പിൻവാതിൽ നിയമന നീക്കത്തിലും ബി.ജെ.പി കൗൺസിലർമാരെ അവഹേളിക്കുന്നതിലും പ്രതിഷേധിച്ച് ബി.ജെ.പി മണ്ഡലം സമിതി നഗരസഭാ ഓഫീസ് മാർച്ച് നടത്തി. ബി.ജെ.പി എറണാകുളം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി.പി. സജീവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.ചന്ദ്രൻ അദ്ധ്യക്ഷനായി. ബി.ജെ.പി ജില്ലാ ഓഫീസിൽ നിന്നാരംഭിച്ച മാർച്ച് നഗരസഭാ പ്രധാന കവാടത്തിൽ പൊലീസ് തടഞ്ഞു. ബി.ജെ.പി കൗൺസിലർമാരായ കെ.എസ്. ജയകൃഷ്ണൻ നായർ, ജി. മനോജ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഇ.ടി. നടരാജൻ, അരുൺ പി. മോഹൻ, ജില്ലാ വൈസ് പ്രസിഡന്റ് മനോജ് മനക്കേക്കര, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ശ്രീജിത്ത് നാരായണൻ, അഡ്വ.സി.വി. ജോണി, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് എ.എസ്.വിജുമോൻ, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ചിയാൻ ശ്രീനാഥ്, എസ്.സി. മോർച്ച ജില്ലാ പ്രസിഡന്റ് അജീഷ് തങ്കപ്പൻ, കെ.കെ. അനീഷ്‌കുമാർ, രാജേഷ് മാന്തോട്ടം, കെ.എസ്. അനൂപ് തുടങ്ങിയവർ പ്രസംഗിച്ചു.