അനധികൃത താമസം; ബംഗ്ലാദേശുകാരൻ പിടിയിൽ
Saturday 31 January 2026 12:38 AM IST
കോതമംഗലം: വിസ കാലാവധിക്കുശേഷം അനധികൃതമായി താമസിച്ചിരുന്ന ബംഗ്ലാദേശ് പൗരനെ കോട്ടപ്പടി പൊലീസ് പിടികൂടി. സുജോൻ അലിയാണ് (35) പിടിയിലായത്. പാനിപ്രയിലെ പ്ലൈവുഡ് കമ്പനിയിൽ താമസിച്ച് ജോലിചെയ്യുകയായിരുന്നു. 2023 മേയിൽ വിസയുടെ കാലാവധി തീർന്നതാണ്. ഇൻസ്പെക്ടർ സാം ജോസ്, സബ് ഇൻസ്പെക്ടർമാരായ ഉണ്ണിക്കൃഷ്ണൻ, അനിൽകുമാർ, എ.എസ്.ഐമാരായ ജോസ് മാത്യു, ജോബി എം. വർഗീസ്, സി.പി.ഒ കെ.എ. മുഹമ്മദ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.