ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: പ്രതി പിടിയിൽ
Saturday 31 January 2026 12:29 AM IST
മൂവാറ്റുപുഴ: പിരിഞ്ഞുതാമസിക്കുന്ന ഭാര്യയെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. മുടവൂർ തവളക്കവല ഭാഗത്ത് തോളൻകരയിൽ (കാപ്പിൽ പുത്തൻപുരയിൽ)വീട്ടിൽ സജീവിനെയാണ് (56) മൂവാറ്റുപുഴ പൊലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.
പ്രതി ഇന്നലെ രാവിലെ മുടവൂരിലെ വീട്ടിലെത്തി ഭാര്യയെയും തടയാൻ എത്തിയ മകളെയും വാക്കത്തിക്ക് ആക്രമിക്കുകയായിരുന്നു. പ്രതിയെ മണിക്കൂറുകൾ ക്കുള്ളിൽ അറസ്റ്റുചെയ്തു. അന്വേഷണസംഘത്തിൽ എസ്.ഐമാരായ എം.വി. ദിലീപ്കുമാർ, പി.സി. ജയകുമാർ, സീനിയർ സി.പി.ഒമാരായ ബിബിൽ മോഹൻ, എച്ച്. ഹാരിസ്, സന്ദീപ് ബാബു, കെ.പി. നിസാർ, സന്ദീപ് പ്രഭാകർ, കെ.ടി. നിജാസ് , വിനോയ് കക്കാട്ടുകുടി, ശ്രീജു രാജൻ, എസ്.എം. ബഷീറ എന്നിവർ ഉണ്ടായിരുന്നു.