പ്രചാരണ ജാഥ സമാപിച്ചു
Saturday 31 January 2026 12:32 AM IST
നാദാപുരം: സമസ്ത 100ാം വാർഷിക അന്താരാഷ്ട്ര സമ്മേളന പ്രചാരണാർത്ഥം എസ്.വൈ.എസ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രചാരണ ജാഥ സമാപിച്ചു. പക്രംതളം മഖാം സിയാറത്തോടെ ആരംഭിച്ച ജാഥ സനാഉല്ല തങ്ങൾ ബാഅലവി ഉദ്ഘാടനം ചെയ്തു. കെ.പി അമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് നിയോജക മണ്ഡലം പ്രസിഡന്റ് ശറഫുദ്ദീൻ ജിഫ്‌രി നയിച്ച ജാഥ ചെക്യാട് പഞ്ചായത്തിലെ പാറക്കടവിൽ സമാപിച്ചു. സമാപന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം ബശീർ അബ്ദുല്ല ഫൈസി ഉദ്ഘാടനം ചെയ്തു. അഹമ്മദ് പുന്നക്കൽ, മോഹനൻ പാറക്കടവ്, സലാം ഫൈസി, ബി.പി മൂസ, സി.എച്ച് ഹമീദ്, പി.കെ ഉസ്മാൻ ഹാജി, റഫീഖ് ചാചാളി, സാദിഖ് റഹ്മാനി പ്രസംഗിച്ചു.