സ്നേഹ ഭവനം കുറ്റിയിടൽ കർമ്മം
Saturday 31 January 2026 12:45 AM IST
വടകര: ഗവ. സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർത്ഥിയുടെ കുടുംബത്തിന് വടകര മുനിസിപ്പാലിറ്റി പതിനേഴാം വാർഡിൽ കെടഞ്ഞോത്ത് സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് നിർമ്മിച്ചു നൽകുന്ന സ്നേഹ ഭവനത്തിന്റെ കുറ്റിയിടൽ കർമ്മം ഹയർസെക്കൻഡറി അക്കാഡമിക് ജോ.ഡയറക്ടറും എൻ.എസ്.എസ് സ്റ്റേറ്റ് കോഓർഡിനേറ്ററുമായ ഡോ.എസ്. ഷാജിത നിർവഹിച്ചു. എൻ.എസ്.എസ് റീജിയണൽ കോഓർഡിനേറ്റർ എസ്. ശ്രീചിത്ത് അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വി.കെ ഷിജിത് കുമാർ പദ്ധതി വിശദീകരിച്ചു. കെ ഷാജി, കെ വി സത്യൻ, കെ.കെ വനജ, ഷൈജു.ടി.എം, സദാനന്ദൻ ചരളിൽ, മനോജ് കൊളോറ എന്നിവർ പ്രസംഗിച്ചു. സ്കൂൾ പ്രിൻസിപ്പൽ സി.പി സുധിഷ് ബാബു സ്വാഗതവും എൻ.എസ്.എസ് വോളണ്ടിയർ ലീഡർ ഗൗതം കൃഷ്ണ നന്ദിയും പറഞ്ഞു.