ചുണ്ടയിൽ വയലിൽ കൊയ്തുത്സവം

Saturday 31 January 2026 12:10 AM IST
പടം: എടച്ചേരി ചുണ്ടയിൽ പാടശേഖരത്തിലെ കൊയ്ത്തുത്സവം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷ് ഉദ്ഘാടനം ചെയ്യുന്നു.

നാദാപുരം: പുറമേരി ഗ്രന്ഥാലയവും കൃഷി വകുപ്പും തൂണേരി ബ്ലോക്ക്പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ എടച്ചേരി ചുണ്ടയിൽ പാടശേഖരത്തിൽ നടത്തിയ കൊയ്ത്ത് നാടിന്റെ ഉത്സവമായി. തൂണേരി ബ്ലോക്ക് പഞ്ചായത്ത് ആത്മ പദ്ധതി വഴി

നടപ്പിലാക്കുന്ന ഫാം സ്കൂളിന്റെ നേതൃത്വത്തിലാണ് നെൽകൃഷി ആരംഭിച്ചത്. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

കെ.പി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. കൃഷി അസി.ഡയറക്ടർ പി.വിദ്യ പദ്ധതി വിശദീകരിച്ചു. കാർഷിക ക്ലബ് സെക്രട്ടറി എം.ബി. ഗോപാലൻ,

വാർഡ് മെമ്പർ കെ. സജീവൻ, കൃഷി ഓഫീസർ വൈഷ്ണവ്, ടി. ജയചന്ദ്രൻ, പി.പി. രാജൻ, പി. അശോകൻ എന്നിവർ പ്രസംഗിച്ചു. ചുണ്ടയിൽ പാടശേഖരത്തിലെ രണ്ട് ഏക്കറിൽ ചിറ്റേനി (കുട്ടിക്കണ്ണപ്പൻ), കുറുവ ഇനങ്ങളിൽപ്പെട്ട നെല്ലുകളാണ് കൃഷി ചെയ്തത്.