വിദ്യാർത്ഥികൾ എം.സി.എഫ് സന്ദർശിച്ചു

Saturday 31 January 2026 1:21 AM IST
ജി.എച്ച്.എസ്.എസ് മുതലമടയിലെ വിദ്യാർത്ഥികൾ ഗ്രാമപഞ്ചായത്തിലെ ഗോവിന്ദാപുരത്തെ എം.സി.എഫ് സന്ദർശിച്ചപ്പോൾ.

മുതലമട: മുതലമട ഗവ. സ്‌കൂൾ യു.പി വിദ്യാർത്ഥികൾ പഠനഭാഗമായി അദ്ധ്യാപിക സുനുഷയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ മാലിന്യം സംസ്കരണം നടത്തുന്ന ഗോവിന്ദാപുരത്തെ എം.സി.എഫ് സന്ദർശിച്ചു. എം.സി.എഫിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഹരിത കർമ്മസേനാ പ്രിസിഡന്റ് പി.മാധവി, സെക്രട്ടറി കെ.വത്സല എന്നിവർ വിശദീകരിച്ചു. തുടർന്ന് ഐ.ആർ.ടി.സി കോഓർഡിനേറ്റർ അശോക് മാലിന്യ സംസ്‌കരണത്തെക്കുറിച്ച് സംസാരിച്ചു. അസി. സെക്രട്ടറി ഷൈൻ ചാക്കോ ഹരിതസേന എക്കോസെൻസ് സ്‌കോളർഷിപ്പിനെക്കുറിച്ചു വിശദികരിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ ജിബു, ഓഫീസ് സ്റ്റാഫ് സരിത തുടങ്ങിയവർ പങ്കെടുത്തു.