പ്രഭാത ഭക്ഷണ പദ്ധതി

Saturday 31 January 2026 1:27 AM IST
കഞ്ചിക്കോട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ഇതര സംസ്ഥാനങ്ങളിലെ കുട്ടികൾക്കായി ആരംഭിച്ച പ്രഭാത ഭക്ഷണ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ്.

കഞ്ചിക്കോട്: കഞ്ചിക്കോട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ഇതര സംസ്ഥാനങ്ങളിലെ കുട്ടികൾക്കായി പ്രഭാത ഭക്ഷണ പദ്ധതി തുടങ്ങി. സഹാര എന്ന പേരിൽ തുടങ്ങിയ പദ്ധതിയുടെ ചെലവ് സ്വകാര്യ വ്യവസായിയാണ് വഹിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ കെ.അജീഷ് നിർവ്വഹിച്ചു. പുതുശ്ശേരി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷ, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഗായത്രി, പത്മിനി ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഷാജി, ഹൈസ്‌കൂൾ പ്രിൻസിപ്പൽ ലത എന്നിവർ സംസാരിച്ചു.