സി.എസ്.ബി ബാങ്കിന് 153 കോടി രൂപ അറ്റാദായം
Saturday 31 January 2026 12:49 AM IST
കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം ത്രൈമാസത്തിൽ സി.എസ്.ബി ബാങ്കിന്റെ അറ്റാദായം 153 കോടി രൂപയിലെത്തി. പ്രവർത്തന ലാഭം വാർഷികാടിസ്ഥാനത്തിൽ 32 ശതമാനം ഉയർന്ന് 292 കോടി രൂപയിലെത്തി. ത്രൈമാസാടിസ്ഥാനത്തിലെ വർദ്ധന അഞ്ചു ശതമാനമാണ്. ബാങ്കിന്റെ ആകെ നിക്ഷേപം 21 ശതമാനം വാർഷിക വർദ്ധനയോടെ 33,407 കോടി രൂപയിൽ നിന്നും 40,460 കോടി രൂപയിലെത്തി. ആകെ വായ്പകൾ 28 ശതമാനം ഉയർന്ന് 36,677 കോടി രൂപയായി. റീട്ടെയിൽ രംഗത്തെ വളർച്ച നിർണായകമാകുന്ന പശ്ചാത്തലത്തിൽ അടുത്ത സാമ്പത്തിക വർഷം മുതൽ വൻ തോതിലുള്ള വളർച്ചയ്ക്ക് തയ്യാറെടുക്കുകയാണെന്ന് ബാങ്ക് പത്രക്കുറിപ്പിൽ വ്യക്തമാക്കി.