വി-ഗാർഡ് വരുമാനത്തിൽ 10.6 ശതമാനം വളർച്ച
Saturday 31 January 2026 12:50 AM IST
കൊച്ചി: പ്രമുഖ കൺസ്യൂമർ ഇലക്ട്രോണിക്‌സ് ബ്രാൻഡായ വി-ഗാർഡ് ഇൻഡസ്ട്രീസിന്റെ വരുമാനം നടപ്പു സാമ്പത്തിക വർഷം മൂന്നാം ത്രൈമാസക്കാലയളവിൽ 10.06 ശതമാനം ഉയർന്ന് 1,403.51 കോടി രൂപയായി. ഇക്കാലയളവിൽ അറ്റാദായം 57.06 കോടി രൂപയാണ്. മുൻ വർഷം ഇതേ കാലയളവിൽ 1268.65 കോടി രൂപയായിരുന്നു വരുമാനം.
മൂന്നാം പാദത്തിൽ ബിസിനസ് രണ്ടക്ക വളർച്ച കൈവരിച്ചെന്ന് വി - ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.