വർമ്മ ഹോംസിന്റെ സെലിബ്രേഷൻ ഒഫ് ലെഗസി

Saturday 31 January 2026 12:57 AM IST

കൊച്ചി: പ്രമുഖ ബിൽഡർമാരായ വർമ്മ ഹോംസിന്റെ അഞ്ച് പദ്ധതികളുടെ കൈമാറ്റവും നാല് പുതിയ പദ്ധതികളുടെ വിപണനോദ്‌ഘാടനവും ഉൾപ്പെടെ ഒൻപത് വർഷത്തെ സെലിബ്രേഷൻ ഒഫ് ലെഗസി ഗായിക കെ. എസ് ചിത്ര ഉദ്ഘാടനം ചെയ്തു. വീടെന്നത് എല്ലാവരുടെയും സ്വപ്‌നമാണെന്നും അത്തരം സ്വപ്‌നത്തിലേക്ക് ആരോഗ്യത്തോടെയുള്ള യാത്രയാകട്ടെയിതെന്നും കെ.എസ് ചിത്ര പറഞ്ഞു. വർമ്മ ഹോംസിന്റെ വെൽനസ് വില്ലേജ് വർമ്മ വെൽഏജ് കമ്പനി ലോഗോ കെ.എസ് ചിത്ര പുറത്തിറക്കി. പുതിയ നാലു പദ്ധതികളുടെ ലോഞ്ചിംഗ് ആർക്കിടെക്ട് ജി. ശങ്കർ നിർവഹിച്ചു. പൂർത്തിയാക്കിയ അഞ്ച് പ്രൊജക്ടുകളിലായി അഞ്ച് ഭാഗ്യ വിജയികളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ഹൃദയമുള്ളിടത്തെയാണ് വീടെന്ന് വിളിക്കുന്നതെന്ന് ഹൃദയ ശസ്ത്രക്രിയ വിദഗ്ദൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. വർമ്മ ഹോംസ് മാനേജിംഗ് ഡയറക്ടർ കെ. അനിൽ വർമ്മ, ഡയറക്ടർ ഡോ. മിനി വർമ്മ, വൈസ് പ്രസിഡന്റുമാരായ ആരതി വർമ്മ, വൈശാഖ് വർമ്മ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.