എസ്.പി.സി പാസിംഗ് ഔട്ട് പരേഡ്
ആലുവ: മുപ്പത്തടം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി ഏഴാം ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡിൽ ബിനാനിപുരം പ്രിൻസിപ്പൽ എസ്.ഐ എം.സി. ഹരീഷ് സല്യൂട്ട് സ്വീകരിച്ചു. പ്രിൻസിപ്പൽ പി.എസ്. ലിജ പതാക ഉയർത്തി. ഡ്രിൽ ഇൻസ്ട്രക്ടർ എസ്.ഐ പി.ജി. ഹരിയുടെ നേതൃത്വത്തിൽ 42 കേഡറ്റുകൾ പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തു. വീരമൃത്യു വരിച്ച ജവാൻ ഷാഹുൽ ഹർഷൻ സ്മാരക ക്യാഷ് അവാർഡ് പരേഡ് കമാൻഡർമാരായ ദിയ കെ. ഷിബു, അലോക് തിവാരി എന്നിവർക്ക് നൽകി. ഗീത സലിംകുമാർ, ശ്രീദേവി മധു, റസിയ, സെബാസ്റ്റ്യൻ വേവുകാട്, വി.കെ. ഷാനവാസ്, ബിനാനിപുരം എസ്.എച്ച്.ഒ വി.ആർ. സുനിൽ എന്നിവർ പങ്കെടുത്തു.