ബി.എം.എസ് ഓഫീസ് ഉദ്ഘാടനം
കളമശേരി: ബി.എം.എസ് കളമശേരി മുനിസിപ്പൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് സതീഷ് ആർ. പൈ നിർവ്വഹിച്ചു. നോർത്ത് കളമശേരി ഏലൂർ റോഡിൽ തടത്തിപറമ്പിൽ ബിൽഡിംഗിൽ പ്രവർത്തനം ആരംഭിച്ചു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് പി.വി. ശ്രീവിജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട്, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എസ്. ഷിബു, മേഖലാ പ്രസിഡന്റ് എ.ഡി. അനിൽകുമാർ, ഖജാൻജി ജി. ബിനു എന്നിവർ ആശംസകൾ നേർന്നു. മേഖലാ ഭാരവാഹികളായ ലതിക ബാബു, അതുൽകൃഷ്ണ, സുജിത്, രതീഷ് ആർ. പിള്ള, വി.ജെ.ജോർജ് എന്നിവർ പങ്കെടുത്തു.