എം.ബി.എ,​എം.സി.എ പ്രവേശനം

Saturday 31 January 2026 12:25 AM IST

തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ എം.ബി.എ, എം.സി.എ കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് www.lbscentre.kerala.gov.inൽ അപേക്ഷിക്കാം.പൊതുവിഭാഗത്തിനും എസ്.ഇ.ബി.സി വിഭാഗത്തിനും 1000 രൂപയും പട്ടിക വിഭാഗത്തിനും ഭിന്നശേഷിക്കാർക്കും (ബ്ലൈൻഡ്/ലോ വിഷൻ ഒഴികെ ഉള്ളവർ) 500 രൂപയുമാണ് അപേക്ഷാഫീസ്.ഭിന്നശേഷി (ബ്ലൈൻഡ്/ലോ വിഷൻ) വിഭാഗത്തിന് അപേക്ഷാ ഫീസില്ല.ഫെബ്രുവരി 15 വരെ ഓൺലൈനായി ഫീസ് അടയ്ക്കാം.വ്യക്തിഗത അക്കാഡമിക് വിവരങ്ങൾ ഓൺലൈനായി www.lbscentre.kerala.gov.inൽ രജിസ്റ്റർ ചെയ്യണം.യോഗ്യതാ സർട്ടിഫിക്കറ്റുകൾ അപേക്ഷയ്ക്കൊപ്പം അപ്‌ലോഡ്‌ ചെയ്യണം.വിവരങ്ങൾക്ക്: 0471-2560327,​2560361,​2560362.