ജനാധിപത്യ സോഷ്യലിസ്റ്റ് മുന്നേറ്റമുണ്ടാകണം

Saturday 31 January 2026 2:30 AM IST

പത്തനംതിട്ട : രാജ്യത്തിന്റെ ചരിത്രത്തെയും സംസ്‌കാരത്തെയും ജനാധിപത്യത്തെയും ഇല്ലായ്മ ചെയ്യുവാൻ ശ്രമിക്കുന്ന രാഷ്ട്രീയ കക്ഷികളെ തിരിച്ചറിഞ്ഞും അഴിമതി ഭരണത്തിനെതിരെയും ജനാധിപത്യ സോഷ്യലിസ്റ്റ് മുന്നേറ്റം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടാകണമെന്ന് ജനതാദൾ യുണൈറ്റഡ് സംസ്ഥാന പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷനിൽ ടി.കെ.വിജയൻ കുറിച്ചിയിൽ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: എം.ജി മനോഹരൻ ( പ്രസിഡന്റ്), ജോസി ചാലറ (വർക്കിംഗ് പ്രസിഡന്റ്), വേണുഗോപാൽ തലവടി (ജനറൽ സെക്രട്ടറി), കെ.എം മധു ( ട്രഷറർ), ബിജു മാധവൻ, വിജയൻ വടശ്ശേരിക്കര, റ്റി.കെ.വിജയൻ ( വൈസ് പ്രസിഡന്റുമാർ), എബ്രഹാം ആൽബി, വിനോദ് ഇടമുറി, ഗോപാലൻ ഒളിക്കല്ല് (സെക്രട്ടറിമാർ), രത്നമ്മ (വനിതാ കൺവീനർ), രാഹുൽ മക്കപ്പുഴ (യുവജന കൺവീനർ).