ഭാഷാപഠനകേന്ദ്രം സാഹിത്യസദസ്
Saturday 31 January 2026 12:32 AM IST
ചെങ്ങന്നൂർ: ഇലഞ്ഞിമേൽ കെ.പി.രാമൻനായർ ഭാഷാപഠനകേന്ദ്രം സാഹിത്യസദസ് സംഘടിപ്പിച്ചു. കവിയും ഗാനരചയിതാവുമായ ജി.നിശീകാന്ത് ഉദ്ഘാടനം ചെയ്തു. കവയിത്രി സിന്ധു.ജെ.പ്രകാശ് അദ്ധ്യക്ഷയായി. മായാരാജ് കല്ലിശേരി, മുട്ടം സി.ആർ.ആചാര്യ, പന്തളം പ്രഭ, മാവേലിക്കര ജയദേവൻ, രാജു മാടമ്പിശേരിൽ, സുമ രാജശേഖരൻ, ഉഷ അനാമിക, സുചിത്ര മഞ്ജുഷ, അഡ്വ. അനൂപ് കുറ്റൂർ, സനിൽ രാഘവൻ, സുരേഷ് കലാലയം, രാജ് നീല, ജിജി ഹസൻ, ദീപു ഡി.ചക്കോള, തിലകം വിജയൻ, കല്ലാർ മദനൻ, ആനന്ദീരാജ് പന്തളം തുടങ്ങിയവർ പങ്കെടുത്തു.