റവന്യൂ ഭൂമി പതിച്ചുനൽകണം

Saturday 31 January 2026 12:33 AM IST

അടൂർ: കൊടുമൺ പ്ലാന്റേഷനിലെ റവന്യൂ ഭൂമി ഭൂരഹിതർക്ക് പതിച്ചുനൽണമെന്നും ബാക്കിയുള്ള ഭൂമി വിമാനത്താവള പദ്ധതിക്ക് വിനിയോഗിക്കണമെന്നും കേരള പുലയർ മഹാസഭ അടൂർ യൂണിയൻ രൂപീകരണ യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ചിറ്റയം രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. പുതുമല കൃഷ്‌ണകുട്ടി അദ്ധ്യക്ഷനായി. ഏഴംകുളം മോഹൻ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായി തെങ്ങമം സുരേന്ദ്രൻ (പ്രസിഡന്റ്), സോമൻ പട്ടാറ (വൈസ് പ്രസിഡന്റ്), പുതുമല കൃഷ്ണൻകുട്ടി (സെക്രട്ടറി), വിജി പറക്കോട് (ജോ. സെക്രട്ടറി), കെ.കെ. ഹരിക്കുട്ടൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു