കേരള സർവകലാശാല

Saturday 31 January 2026 12:37 AM IST

പരീക്ഷാഫലം

ജൂലായിൽ നടത്തിയ മൂന്നാം സെമസ്​റ്റർ ത്രിവത്സര എൽഎൽ.ബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ബി.എ/ ബി.കോം/ ബി.എ അഫ്സൽ ഉൽ ഉലാമ/ ബി.ബി.എ/ ബി.കോം അഡീഷണൽ ഇലക്ടീവ് കോ – ഓപ്പറേഷൻ / ട്രാവൽ ആൻഡ് ടൂറിസം കോഴ്സുകൾക്ക് പ്രൈവറ്റ് രജിസ്ട്രേഷൻ ഫെബ്രുവരി 16 വരെ നീട്ടി. ബി.എ/ ബി.കോം /ബി.എ അഫ്സൽ ഉൽ ഉലാമ/ ബികോം അഡീഷണൽ ഇലക്ടീവ് കോഴ്സുകൾക്ക് നിശ്ചിത ഫീസിനോടൊപ്പം 2625 രൂപ പിഴയോടുകൂടിയും ബി.ബി.എ കോഴ്സിന് നിശ്ചിത ഫീസിനോടൊപ്പം 3150 രൂപ പിഴയോടുകൂടിയും അപേക്ഷിക്കാം.

ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.എസ്‌.സി ജിയോഗ്രഫി ആൻഡ് എം.എസ്‌.സി സുവോളജി വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ബയോസിസ്​റ്റമാ​റ്റിക്സ് ആൻഡ് ബയോഡൈവേഴ്സി​റ്റി, എം.എസ്‌.സി ഇലക്ട്രോണിക്സ്, എം.എ ഇസ്ലാമിക് ഹിസ്​റ്ററി, എം.എ ഹിസ്​റ്ററി (വേൾഡ് ഹിസ്​റ്ററി ആന്റ് ഹിസ്​റ്റോറിയോഗ്രഫി) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

സെ്പ്തംബറിൽ നടത്തിയ ആറാം സെമസ്​റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാ​റ്ററിംഗ് ടെക്‌നോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഓഗസ്​റ്റിൽ നടത്തിയ രണ്ടാം സെമസ്​റ്റർ ബി.എ/ ബി.എസ്‌.സി/ ബി.കോം ന്യൂജെനറേഷൻ ഡബിൾ മെയിൻ കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.