ക്ഷേമനിധി കുടിശ്ശിക അടയ്ക്കാം
Saturday 31 January 2026 12:37 AM IST
പത്തനംതിട്ട: കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംശദായ കുടിശ്ശികയുള്ളവർക്ക് പിഴ സഹിതം അടച്ച് അംഗത്വം പുനഃസ്ഥാപിക്കാൻ ഫെബ്രുവരി രണ്ടുവരെ അവസരം. 2015 സെപ്തംബർ ഒന്ന് മുതൽ കുടിശ്ശിക വരുത്തിയവർക്കാണ് ആനുകൂല്യം. കുടിശ്ശിക അടയ്ക്കുന്നതിന് ഇനി അവസരം ലഭിക്കില്ല. 60 വയസ് പൂർത്തിയായ തൊഴിലാളികൾ കുടിശ്ശിക അടയ്‌ക്കേണ്ടതില്ല. ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പും ഫോട്ടോയും സഹിതം ഓഫീസിലെത്തി കുടിശ്ശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കണമെന്ന് ജില്ലാ എക്സി. ഓഫീസർ അറിയിച്ചു. ഫോൺ: 04682327415.