എന്നേക്കാൾ നിലവാരമുള്ള മന്ത്രിയുമായി മത്സരിക്കാനില്ല: വി.ഡി സതീശൻ

Saturday 31 January 2026 12:00 AM IST

തിരുവനന്തപുരം: മന്ത്രി വി. ശിവൻകുട്ടിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വളരെയധികം സംസ്‌കാരവും നിലവാരവുമുള്ള ശിവൻകുട്ടിയുമായി മത്സരത്തിനില്ലെന്നും നെഗറ്റീവ് പ്രചരണത്തിലൂടെ എ.കെ.ജി സെന്ററും മന്ത്രിയുടെ ഓഫീസും തന്നെ ഇങ്ങനെ സഹായിക്കരുതെന്നും സതീശൻ പറഞ്ഞു.

വി. ശിവൻകുട്ടിയേക്കാൾ നിലവാരം കുറഞ്ഞ ആളാണ് താൻ. നെഗറ്റീവാണെങ്കിലും എന്നെ മാത്രമെ കാണുന്നുള്ളൂ. ദുഷ്പ്രചരണത്തിന് വേണ്ടി തോട്ടിയിട്ട് പിടിക്കാൻ ശ്രമിക്കുകയാണ്. അതിലൊന്നും വീഴില്ല. അദ്ദേഹം വലിയ ആളാണ്. എനിക്ക് സംസ്‌ക്കാരവും നിലവാരവും കുറവാണെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന് എന്നേക്കാൾ നിലവാരവും സംസ്‌ക്കാരവുമുണ്ട്. എ.കെ.ജി സെന്ററിൽ ഒരാളും മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ സ്റ്റാഫിന്റെ നേതൃത്വത്തിലും വ്യാപകമായി വ്യക്തിപരമായ പ്രചരണങ്ങൾ നടത്തുന്നു. സോഷ്യൽ മീഡിയിയിൽ ഏറ്റവും കൂടുതൽ പ്രസൻസ് ഇപ്പോൾ തനിക്കാണ്. 20 കാർഡ് എ.കെ.ജി സെന്ററിൽ നിന്നും പത്ത് കാർഡുകൾ മന്ത്രിയുടെ പക്കൽ നിന്നും വരുന്നു. തർക്കിക്കാനോ വഴക്കിടാനോ താനില്ല. എൽ.ഡി.എഫിന്റെ ചങ്ക് തുളച്ചു പോകുന്ന പൊളിറ്റിക്കൽ നറേറ്റീവ്സുണ്ട്. ആ വിഷയത്തിൽ നിന്നും വഴിമാറ്റി കൊണ്ടു പോകാനാണ് ഈ തോണ്ടലും പിച്ചലും തോട്ടിയിട്ട് വലിക്കലും. .

ശശി തരൂർ പാർട്ടിയിൽ സജീവമാണ്. തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ മുഖം കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലുമുണ്ടാകും. തരൂർ വിശ്വപൗരനും കോൺഗ്രസിന്റെ അഭിമാനവുമാണ്. യു.ഡി.എഫിന് നൂറ് സീറ്റിലധികം നേടാനുള്ള പോരാട്ടത്തിൽ ശശി തരൂരും മുൻനിരയിലുണ്ടാകും. വിസ്മയങ്ങൾ വരാൻ ഇനിയും സമയമുണ്ടെന്നും സതീശൻ പറഞ്ഞു.

സ​തീ​ശ​ന്റെ​ ​നി​ല​പാ​ട് ​ബി.​ജെ.​പി ഡീ​ലി​ന്റെ​ ​ഭാ​ഗം​:​ ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം​:​ ​നേ​മം​ ​മ​ണ്ഡ​ല​ത്തി​ൽ​ ​ത​ന്നോ​ട് ​മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി​ ​സ​തീ​ശ​ന്റെ​ ​പ്ര​സ്താ​വ​ന​ ​ബി.​ജെ.​പി​യു​മാ​യി​ ​ഉ​ണ്ടാ​ക്കി​യ​ ​രാ​ഷ്ട്രീ​യ​ ​ക​ച്ച​വ​ട​ത്തി​ന്റെ​ ​ഭാ​ഗ​മാ​ണെ​ന്ന് ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി.​ ​നേ​മ​ത്ത് ​ബി.​ജെ.​പി​യെ​ ​സ​ഹാ​യി​ക്കു​ക,​ ​പ​ക​രം​ ​പ​റ​വൂ​രി​ൽ​ ​ബി.​ജെ.​പി​ ​വോ​ട്ടു​ക​ൾ​ ​കോ​ൺ​ഗ്ര​സി​ന് ​ഉ​റ​പ്പാ​ക്കു​ക.​ ​ഇ​താ​ണ് ​'​ഡീ​ലി​ന്റെ​'​ ​അ​ന്ത​സ​ത്ത.​ ​വി​ക​സ​ന​വും​ ​മ​തേ​ത​ര​ത്വ​വും​ ​ച​ർ​ച്ച​യാ​കു​മ്പോ​ൾ​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​ബി.​ജെ.​പി​ ​പ്രീ​ണ​നം​ ​ജ​ന​മ​ധ്യ​ത്തി​ൽ​ ​വി​ചാ​ര​ണ​ ​ചെ​യ്യ​പ്പെ​ടു​ക​ ​ത​ന്നെ​ ​ചെ​യ്യു​മെ​ന്നും​ ​ശി​വ​ൻ​കു​ട്ടി​ ​ഫേ​സ്ബു​ക്കി​ൽ​ ​കു​റി​ച്ചു.​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വി​നെ​ ​നേ​മ​ത്ത് ​മ​ത്സ​രി​ക്കാ​ൻ​ ​വി.​ ​ശി​വ​ൻ​കു​ട്ടി​ ​വെ​ല്ലു​വി​ളി​ച്ചി​രു​ന്നു.