ഓൺലൈൻ സംവിധാനം നിശ്ചലം, ഫയൽ നീക്കം സ്തംഭിച്ചു
Saturday 31 January 2026 12:07 AM IST
തിരുവനന്തപുരം: സർക്കാർ ഫയലുകൾ കൈകാര്യം ചെയ്യുന്ന ഓൺലൈൻ സംവിധാനമായ e-office , e-sarkar എന്നിവ വ്യാഴാഴ്ച രാത്രി 10 മുതൽ പ്രവർത്തിക്കാതായതോടെ സർക്കാർ സംവിധാനത്തിലെ ഫയൽ നീക്കം സ്തംഭിച്ചു. ബഡ്ജറ്റ് അവതരണം കഴിഞ്ഞതിന് പിന്നാലെ സുപ്രധാനങ്ങളായ പല ഫയലുകളുടെയും നീക്കം നടക്കേണ്ട സമയത്താണ് ഫയൽ നീക്കം പൂർണ്ണമായി സ്തംഭിച്ചിരിക്കുന്നത്. സോഫ്റ്റ് വെയർ അപ്ഗ്രഡേഷൻ നടക്കുന്നതിനാലാണ് സൈറ്റ് ലഭ്യമാവാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. കേന്ദ്ര ഏജൻസിയായ എൻ.ഐ.സിആണ് ഇ-ഓഫീസ് സംവിധാനത്തിന്റെ മേൽനോട്ടക്കാർ. ഇന്ന് രാവിലെ 10 വരെ ഇ-ഓഫീസ് സംവിധാനത്തിന്റെ സേവനം ലഭ്യമല്ലെന്നാണ് എൻ.ഐ.സി അറിയിച്ചിട്ടുള്ളത്.