വർണക്കൂടാരം ഉദ്ഘാടനം

Saturday 31 January 2026 12:11 AM IST
വർണ്ണക്കൂടാരത്തിന്റെ ഉദ്ഘാടനം മന്ത്രി ചിഞ്ചുറാണി നിർവഹിക്കുന്നു.

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ഗവ. ടൗൺ എൽ.പി സ്കൂളിൽ പ്രവർത്തനം ആരംഭിച്ച വർണക്കൂടാരത്തിന്റെ ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷനായി​. സ്കൂൾ തീം മ്യൂസിക്കിന്റെ സ്വിച്ച് ഓൺ നഗരസഭാ ചെയർമാൻ പി.സോമരാജൻ നിർവഹിച്ചു. കൊല്ലം ഡി.പി.സി എസ്.എസ്.കെ വി.കെ ഹരികുമാർ പദ്ധതി വിശദീകരണം നടത്തി. നഗരസഭ വൈസ് ചെയർപേഴ്സൺ ബീനാ ജോൺസൺ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.ശോഭന, മുനമ്പത്ത് ഗഫൂർ, ബി.മോഹൻദാസ്, ആശാ അനിൽ, പി. രാജു എന്നിവർ വിവിധ വിഭാഗങ്ങളിൽ പെട്ടവരെ ആദരിച്ചു. കൗൺ​സിലർമാരായ ജി.സുനിൽകുമാർ, ഗരീഷ് കുമാ, അജയകുമാർ, എസ്.ശ്രീകുമാർ, വനിതാ കമ്മി​ഷൻ മുൻ അംഗം അഡ്വ. എം.എസ്.താര എന്നിവർസംസാരി​ച്ചു. ഹെഡ്മിസ്ട്രസ് കെ.ശ്രീകുമാരി സ്വാഗതവും എസ്.എം.സി ചെയർമാൻ പ്രവീൺ മനയ്ക്കൽ നന്ദിയും പറഞ്ഞു.