പാർട്ടിയിൽ നിന്നു പോയത് ഒന്നോ രണ്ടോ പേർ: ബിനോയ് വിശ്വം
Saturday 31 January 2026 12:16 AM IST
അടൂർ: സി.പി.ഐക്കു വേണ്ടി യു.ഡി.എഫ് വാതിൽ തുറന്നിട്ടിരിക്കുന്നത് അവർക്ക് വേറെ പണിയില്ലാത്തതു കൊണ്ടാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി.പി.ഐയും സി.പി.എമ്മും ഇടതുപക്ഷത്തെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും. ഒന്നോ രണ്ടോ പേരാണ് പാർട്ടിയിൽ നിന്ന് പോയത്. പോകുന്നവരെ മാത്രമാണ് നിങ്ങൾ കാണുന്നത്. വരുന്നവരെ കാണുന്നില്ല. എൽ.ഡി.എഫിന് മൂന്നാം ഭരണം ഉണ്ടാകും. എൽ.ഡി.എഫിൽ എല്ലാ വിഷയങ്ങളിലും ഐക്യം മാത്രമാണുള്ളത്. വി.കുഞ്ഞികൃഷ്ണന്റെ പുസ്തകം താൻ വായിച്ചിട്ടില്ല. അതേക്കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.