കാനംരാജേന്ദ്രൻ ഫൗണ്ടേഷന് ചെറുവെയ്ക്കലിൽ ഭൂമി നൽകും
Saturday 31 January 2026 12:17 AM IST
തിരുവനന്തപുരം: അന്തരിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പേരിലുള്ള ഫൗണ്ടേഷൻ പ്രവർത്തനത്തിനായി തിരുവനന്തപുരത്തെ ചെറുവെയ്ക്കലിൽ 25.36 ആർ സ്ഥലം 100രൂപാനിരക്കിൽ നൽകും. ഉപാധികളോടെ 30 വർഷത്തേക്കാണ് പാട്ടത്തിന് നൽകുക.
കിൻഫ്രയ്ക്ക് വ്യവസായപാർക്ക് നിർമ്മിക്കാൻ കണ്ണൂർ എരമത്ത് 30 ഏക്കറും കാസർകോഡ് ചീമേനിയിൽ 100 ഏക്കറും കൈമാറും. കൂടാതെ കെ.എസ്.ഇ.ബിയ്ക്ക് സബ് സ്റ്റേഷൻ നിർമ്മിക്കാൻ തുറവൂരിൽ വാട്ടർ അതോറിറ്റിയുടെ 80.88ആർ ഭൂമി 1.27കോടിരൂപയ്ക്ക് കൈമാറാനും സർക്കാർ അനുമതിയായി.
കേന്ദ്രഭവനപദ്ധതിയനുസരിച്ച് ഭവനസഹായം നൽകുന്നതിനുള്ള പഞ്ചായത്ത് വിഹിതമായ 699.89കോടി ഹഡ്കോയിൽ നിന്ന് വായ്പയെടുക്കാനും സർക്കാർ അനുമതി നൽകി.