ജനപ്രതിനിധികൾക്ക് സ്നേഹാദരം

Saturday 31 January 2026 12:21 AM IST

കല്ലുവാതുക്കൽ: ഗ്രാമ പഞ്ചായത്തിന്റെ ഭരണ സാരഥികളായി പുതുതായി തെരഞ്ഞെടുക്കപ്പെട്ട 24 ജനപ്രതിനിധികൾക്ക് വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമം സ്നേഹാദരവ് നൽകി. കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം കെ.എസ്.ബിനു അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്നേഹാശ്രമം ചെയർമാൻ ബി.പ്രേമാനന്ദ് അദ്ധ്യക്ഷത വഹിച്ചു. കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് എസ്.. വിജയൻ,വൈസ് പ്രസിഡന്റ് കെ.സിന്ധു, സ്ഥിരംസമിതി അദ്ധ്യക്ഷരായ അഡ്വ.എസ്.ആർ. അനിൽകുമാർ, അഡ്വ.എസ്.എസ്.സിമ്മിലാൽ, എൽ. രജനി എന്നിവർ സംസാരിച്ചു. സ്നേഹാശ്രമത്തിലെ അച്ഛനമ്മമാർക്ക് സ്നേഹസമ്മാനവും നൽകി, അവരോടൊപ്പം സ്നേഹവിരുന്നിലും പങ്കെടുത്തിട്ടാണു ജനപ്രതിനിധികൾ മടങ്ങിയത്. സ്നേഹാശ്രമം ഡയറക്ടർ പത്മാലയം ആർ.രാധാകൃഷ്ണൻ, വർക്കിംഗ് ചെയർമാൻ തിരുവോണം രാമചന്ദ്രൻ പിള്ള , സെക്രട്ടറി പി.എം.രാധാകൃഷ്ണൻ, കെ.എം.രാജേന്ദ്രകുമാർ, ജി.രാമചന്ദ്രൻപിള്ള എന്നിവർ നേതൃത്വം നൽകി.