സി.എം മെഗാ ക്വിസ് ജില്ലാതല മത്സരം
കൊല്ലം: കേരളത്തിന്റെ സാമൂഹിക ചരിത്രം അടിസ്ഥാനമാക്കി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന സി.എം മെഗാ ക്വിസ് മത്സരത്തിന്റെ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കുള്ള ജില്ലാതല മത്സരം ഫെബ്രുവരി 5 ന് ഫാത്തിമ മാതാ നാഷണൽ കോളജിൽ നടത്താൻ സംഘാടകസമിതി യോഗം തീരുമാനിച്ചു. ആധുനിക ശബ്ദവെളിച്ച വിന്യാസത്തോടെയുള്ള വേദി ഒരുക്കും. മത്സരാർഥികൾക്ക് സൗകര്യപ്രദമായ ഇരിപ്പിടങ്ങൾ, കുടിവെള്ളം, ലഘുഭക്ഷണം തുടങ്ങിയവയും ഉറപ്പാക്കും. മത്സരശേഷം വേദിയിൽ മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ സമ്മാനവിതരണം നടത്തും. യോഗത്തിൽ കോളജ് മാനേജർ ഡോ. അഭിലാഷ് ഗ്രിഗറി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൽ.ഹേമന്ത്കുമാർ, കൊളിജിയറ്റ് എഡ്യുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. വി കെ. അനുരാധ, വൈസ് പ്രിൻസിപ്പൽ ഡോ. ഷെല്ലി മത്യാസ്, അദ്ധ്യാപകരായ ഡോ. നിഷ തോമസ്, ഡോ. ഷെറിൻ മോൾ, കൊളിജിയറ്റ് എഡ്യുക്കേഷൻ അക്കൗണ്ട്സ് ഓഫീസർ എം.എസ്. ഹേമലത, ജൂനിയർ സൂപ്രണ്ട് സുമേഷ്, ഫെബിൻ പി. അലക്സ് തുടങ്ങിയവർ പങ്കെടുത്തു.