ജെ.എസ്.എസ് ലയനം ശക്തി പകരും

Saturday 31 January 2026 12:37 AM IST

കൊല്ലം: രാജൻ ബാബുവിന്റെ നേതൃത്വത്തിലുള്ള ജെ.എസ്.എസും വി.എച്ച്.സത്‌ജിത്തിന്റെ നേതൃത്വത്തിലുള്ള ജെ.എസ്.എസ് സോഷ്യലിസ്റ്റും തമ്മിലുള്ള ലയന സമ്മേളനം യു.ഡി.എഫ് കൊല്ലം ജില്ലാ ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്തു. ജെ.എസ്.എസ് ജനറൽ സെക്രട്ടറി എ.എൻ. രാജൻ ബാബു അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് യു.ഡി.എഫ് ജില്ലാ കൺവീനർ ജി.രാജേന്ദ്രപ്രസാദ്, ജെ.എസ്.എസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഡ്വ. സഞ്ജീവ് സോമരാജൻ, കാട്ടുകുളം സലിം, എൻ.ബാഹുലേയൻ, പി.സി. ജയൻ,വി.കെ.പ്രസാദ്, സുധാകരൻ പള്ളത്ത്, അജി വാവറയമ്പലം, എല്ലയ്യത്ത് ചന്ദ്രൻ, ദിലീപ് തമ്പി, കിടങ്ങിൽ സുലോചനൻ, പി. രാജു, അഞ്ചൽ എസ്.രാജീവ്, പ്രസന്നൻ,വെഞ്ഞാറമൂട് സുദർശനൻ, എൻ.തുളസി, സജി ദേവൻ എന്നിവർ സംസാരിച്ചു. അഡ്വ. എ.എൻ. രാജൻ ബാബു, വി.എച്ച്. സ‌ത്‌ജിത്തിനെ ഷാൾ അണിയിച്ച് പാർട്ടി പതാക കൈമാറി.