നഗര കച്ചവട കമ്മിറ്റി രൂപീകരിക്കണം
Saturday 31 January 2026 12:52 AM IST
കൊല്ലം: കോർപ്പറേഷൻ നഗര കച്ചവട കമ്മിറ്റി രൂപീകരിക്കണമെന്ന് കൊല്ലം ജില്ലാ ബീച്ച് സമാൾ സ്കെയിൽ വെണ്ടേഴ്‌സ് യൂണിയൻ (എ.ഐ.ടി.യു.സി) യൂണിയന്റെ സ്പെഷ്യൽ ജനറൽ ബോഡി ആവശ്യപ്പെട്ടു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ജി. ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് പി. രഘുനാഥൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സി. സുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞു. അഡ്വ. എ. രാജീവ്, എ.ഐ.ടി.യു.സി ജില്ലാ അസി. സെക്രട്ടറി ബി. രാജ, എസ്. സുജിത്ത്, എൻ. ടോമി എന്നിവർ സംസാരിച്ചു.