വെട്ടിച്ചിറ ടോൾ ബൂത്തിൽ മുസ്ലിം ലീഗ് പ്രതിഷേധം നടത്തി
വളാഞ്ചേരി:ദേശീയ പാത നിർമ്മാണം പൂർത്തിയാവാത്ത സാഹചര്യത്തിൽ വെട്ടിച്ചിറയിൽ തുടങ്ങിയ ടോൾ പിരിവ് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടക്കൽ തിരൂർ നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെട്ടിച്ചിറ ടോൾ ബൂത്തിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. തിരൂർ നിയോജകമണ്ഡലം മുസ്ലിം ലീഗ് ജന. സെക്രട്ടറി വെട്ടം ആലിക്കോയ അദ്ധ്യക്ഷനായി. കുറുക്കോളി മൊയ്തീൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി സൈതലവി മാസ്റ്റർ, തിരൂർ നിയോജകമണ്ഡലം പ്രസിഡന്റ് കോട്ടയിൽ കരീം, കോട്ടക്കൽ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി സിദ്ദീഖ് പരപ്പാര പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.പി.വഹീദ വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ ഹസിനാ വട്ടോളി, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.വി അജയൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ എ.പി.സബാഹ്, കൈപ്പള്ളി അബ്ദുള്ളക്കുട്ടി, ഒ.കെ.സുബൈർ, കെ.ടി.ആസാദലി, സലാം ആതവനാട്, അഡ്വ. പി.പി.ഹമീദ് ജനപ്രതിനിധികൾ,തിരൂർ കോട്ടക്കൽ നിയോജകമണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികൾ, പഞ്ചായത്ത് മുനിസിപ്പൽ ഭാരവാഹികൾ നേതൃത്വം നൽകി.