കുടിവെള്ളക്ഷാമം: കൺവെൻഷൻ നടത്തി

Sunday 01 February 2026 12:07 AM IST
കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം

മരട്: പൂണിത്തുറയിൽ മാസങ്ങളായി തുടരുന്ന കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കാണാൻ ജനകീയ കൺവെൻഷൻ ചേർന്നു. കൗൺസിലർ വി.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ 47-ാം ഡിവിഷൻ കൗൺസിലർ സേവ്യർ പി. ആന്റണി അദ്ധ്യക്ഷനായി. ഉദ്യോഗസ്ഥ,​ മന്ത്രി തലങ്ങളിൽ നിരവധി നിവേദനങ്ങൾ നൽകിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാക്കുന്നത്. വേനൽക്കാലം തുടങ്ങുന്നതോടെ പ്രശ്നം രൂക്ഷമാകുമെന്നതിനാൽ ജല അതോറിട്ടി ഓഫീസിന് മുമ്പിൽ രാപകൽ സമരം ഉൾപ്പെടെയുള്ള സമര പരിപാടികൾ നടത്താൻ യോഗം തീരുമാനിച്ചു. സുരേഷ് ബാബു, കെ.ആർ. നന്ദകുമാർ, വിശ്വംഭരൻ, മേഴ്സി ടീച്ചർ, ഹേമ ദയാനന്ദൻ, ജെയ്മോർ തോട്ടുപുറം തുടങ്ങിയവർ സംസാരിച്ചു.