സ്കൂൾ വാർഷികവും യാത്രഅയപ്പും

Sunday 01 February 2026 12:37 AM IST

മൂവാറ്റുപുഴ: മൂവാറ്റുപുഴ ഗവൺമെന്റ് ടീച്ചർ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും യു.പി സ്കൂളിന്റെയും 146-ാം വാർഷികാഘോഷവും യാത്ര അയപ്പും അദ്ധ്യാപക രക്ഷാകർതൃ ദിനവും മുനിസിപ്പൽ ചെയർപേഴ്സൺ ജോയിസ് മേരി ആന്റണി ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന സീനിയർ ക്ളർക്ക് എസ്.എം. അഷ്റഫിനെ മുനിസിപ്പൽ വൈസ് ചെയർമാൻ പി.എം. സലാം ആദരിച്ചു. വാർഡ് കൗൺസിലർ രാജശ്രീ രാജു അദ്ധ്യക്ഷയായി. സ്കൂൾ പ്രിൻസിപ്പൽ പി.എസ്. ഷിയാസ്, സീനിയർ അസിസ്റ്റന്റ് എം.ആർ. അമ്പിളി, ലെനി വി. തരകൻ, പി.ടി.എ. പ്രസിഡന്റ് എം.ഇ. റമീസ്, ആനി ജോർജ്, എ.കെ ബാവ, ലീഡർ എൻ. അജ്മൽ, വീരമണികണ്ഠൻ, സ്റ്റാഫ് സെക്രട്ടറി ബിനി ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.