കേരള ബഹുഭാഷാ സംഗമം
Sunday 01 February 2026 12:43 AM IST
കൊച്ചി: കൊങ്കണി സാഹിത്യ അക്കാഡമി കേരള ബഹുഭാഷ സംഗമം എറണാകുളം ടൗൺ ഹാളിൽ ജസ്റ്റിസ് വി.ജി. അരുൺ ഉദ്ഘാടനം ചെയ്തു. ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻ പിള്ള മുഖ്യതിഥിയായി. കൊങ്കണി സാഹിത്യ അക്കാഡമി പ്രസിഡന്റ് തമ്പാനൂർ ഗോവിന്ദ നായിക് അദ്ധ്യക്ഷനായി. കൊങ്കണി സാഹിത്യ അക്കാഡമി കേരള മെമ്പർ സെക്രട്ടറി ഡി.ഡി. നവീൻ കുമാർ, കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് ആർ.എസ്. ഭാസ്‌കർ, എഡ്രാക് വൈസ് പ്രസിഡന്റ് അഡ്വ. ഡി.ജി. സുരേഷ്, കുടുംബി സേവാസംഘം പ്രസിഡന്റ് എ.എസ്. ശ്യാം കുമാർ, വി.ആർ. രാമചന്ദ്രൻ, അക്കാഡമി അംഗം എൻ.കെ. പ്രഭാകര നായിക് തുടങ്ങിയവർ സംസാരിച്ചു. 30ലേറെ ഭാഷകളിൽ ആവിഷ്‌കാരങ്ങൾ ഉണ്ടായിരുന്നു.