കാര്യവട്ടത്തും സഞ്ജുവിന് നിരാശ; ആറ് പന്തിൽ ആറ് റൺസെടുത്ത് മടക്കം

Saturday 31 January 2026 7:25 PM IST

​​​​​തിരുവനന്തപുരം: സ്വന്തം തട്ടകത്തിൽ വലിയ പ്രതീക്ഷകളുമായി ക്രീസിലിറങ്ങിയ സഞ്ജു സാംസണ് ആരാധകരെ തൃപ്തിപ്പെടുത്താനായില്ല. ന്യൂസിലൻഡിനെതിരായ അഞ്ചാം ട്വന്റി-20യിൽ ആറ് റൺസ് മാത്രമെടുത്ത് മലയാളി താരം പുറത്തായി. ലൂക്കി ഫെർഗൂസന്റെ പന്തിൽ ബെവോൺ ജേക്കബ്സിന് ക്യാച്ച് നൽകിയാണ് താരം മടങ്ങിയത്.

കഴിഞ്ഞ മത്സരങ്ങളിൽ ഫോം കണ്ടെത്താൻ പ്രയാസപ്പെട്ട താരത്തിന് ഈ മത്സരം മികച്ചൊരു തിരിച്ചുവരവിനുള്ള അവസരമായിരുന്നു. എന്നാൽ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ തിങ്ങിനിറഞ്ഞ ആരാധകരെ നിരാശയിലാഴ്ത്തി സഞ്ജു വേഗം കൂടാരത്തലേക്ക് മടങ്ങുകയായിരുന്നു. പരമ്പരയിലെ ആകെ അഞ്ച് മത്സരങ്ങളിൽ നിന്നായി 46 റൺസാണ് സഞ്ജുവിന് നേടാനായത്. തുടക്കത്തിൽ അഭഷേക് ശർമ്മ അടിച്ചു തകർത്തെങ്കിലും ഫെർഗൂസന്റെ പന്തിൽ ക്ലീൻ ബൗൾഡായി. നിലവിൽ ഇഷാൻ കിഷനും ക്യാപ്ടൻ സുര്യകുമാർ യാദവുമാണ് ക്രീസിൽ.