34 വർഷത്തെ സേവനം: മരിയ ഷേളിക്ക് സ്നേഹാർദ്രമായ യാത്രയയപ്പ്
Sunday 01 February 2026 1:09 AM IST
ആലുവ: ആലുവ സെന്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് 34 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന ലാബ് അസിസ്റ്റന്റ് കെ.ജെ. മരിയ ഷേളിക്ക് സ്നേഹാർദ്രമായ യാത്ര അയപ്പ് നൽകി. കൃതജ്ഞതാ ദിവ്യബലിയും യാത്ര അയപ്പ് സമ്മേളനവും വർണ്ണാഭമായി.
ഫാ. ജോസഫ് കാക്കറിയുടെ മുഖ്യകാർമ്മികത്വത്തിൽ കൃതജ്ഞതാ ദിവ്യബലി അർപ്പിച്ചു. പി.ടി.എ പ്രസിഡന്റ് രാജീവ് ചന്ദ്രൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ സ്മിത ജോസഫ്, മുൻ പ്രിൻസിപ്പൽ സി. ജുവാന, മേരി ദീപ അലക്സ്, സ്വാതി മൈക്കിൾ, സൂസൻ, മരിയ ഷേളി തുടങ്ങിയവർ സംസാരിച്ചു.