ജിംനാസ്റ്റിക്സ് പരിശീലനം കുറ്റമറ്റതാക്കും

Sunday 01 February 2026 12:42 AM IST
ജിംനാസ്റ്റിക്സ് അസോസിയേഷൻ കേരള വാർഷിക ജനറൽ ബോഡി യോഗം സംസ്ഥാന പ്രസിഡന്റ് യു തിലകൻ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം:ജിംനാസ്റ്റിക്സ് അസോസിയേഷൻ കേരളയുടെ കീഴിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കുട്ടികൾക്ക് കോച്ചിംഗ് ക്യാമ്പുകൾ സംഘടിപ്പിച്ച് ജിംനാസ്റ്റിക്സ് പരിശീലനം കുറ്റമറ്റതാക്കാൻ കൊണ്ടോട്ടി പുഷ്പക് ഗ്രാന്റ് ഹോട്ടലിൽ ചേർന്ന ജിംനാസ്റ്റിക്സ് അസോസിയേഷൻ കേരളയുടെ വാർഷിക ജനറൽ ബോഡി യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് യു തിലകൻ യോഗം ഉദ്ഘാടനം ചെയ്തു. സംഘടനയുടെ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് കൂടുതൽ ശക്തമാക്കാനുള്ള കർമ്മ പരിപാടികൾക്ക് യോഗം രൂപം നൽകി. ഏഷ്യൻ ജിംനാസ്റ്റിക്സ് യൂണിയൻ ടെക്നിക്കൽ കമ്മിറ്റി മെമ്പർ എം ആർ സുമിത്ത് , കേരള ഒളിമ്പിക് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് പി മോഹൻദാസ്, കേരള സ്‌റ്റേറ്റ് സ്‌പോർട്സ് കൗൺസിൽ, കേരള ഒളിമ്പിക് അസോസിയേഷൻ എന്നിവയുടെ നിരീക്ഷകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. പുതിയ ഭാരവാഹികളായി യു തിലകൻ (പ്രസിഡന്റ്),വി എസ് ജിത്തു (സെക്രട്ടറി), കെ അശോകൻ (ട്രഷറർ) എന്നിവരെ യോഗം തെരഞ്ഞെടുത്തു.