എക്സ്‌പോ ഫെബ്രുവരി രണ്ടുമുതൽ

Sunday 01 February 2026 12:56 AM IST
d

കോട്ടക്കൽ: കാഴ്ചശക്തിയില്ലാത്ത ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പെരുമണ്ണ ക്ലാരി ചിരാഗ് ഭിന്നശേഷി തൊഴിൽ കേന്ദ്രം കോട്ടക്കൽ നഗരസഭയുടെ സഹകരണത്തോടെ നടത്തുന്ന എക്സ്‌പോ ഫെബ്രുവരി രണ്ടിന് ആരംഭിക്കും. 17 വരെ കോട്ടക്കൽ ബസ് സ്റ്റാൻഡിലാണ് പ്രദർശനം. സൈക്കിൾ, ട്രൈസൈക്കിൾ എന്നിവ 10ശതമാനം മുതൽ 20 ശതമാനം വരെ വിലക്കുറവിൽ വാറന്റിയോടെയാണ് വിൽക്കുന്നത്. ഒപ്പം 50 രൂപയുടെ സമ്മാന കൂപ്പൺ നറുക്കെടുക്കും. ബമ്പർ സമ്മാനമായി മൂന്ന് സൈക്കിളുകളും നൽകുന്നു. കോട്ടക്കൽ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിൽ പ്രദർശനം രണ്ടാംതീയതി കോട്ടക്കൽ നഗരസഭാ ചെയർമാൻ കെ.കെ.നാസർ ഉദ്ഘാടനം ചെയ്യുമെന്ന് പത്രസമ്മേളനത്തിൽ പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചീമാടൻ ഷെരീഫ്, ചിരാഗ് ചെയർമാൻ ലിബാസ് മൊയ്തീൻ, പാറയിൽ ഷെരീഫ്, പൊജക്ട് കോഓർഡിനേറ്റർ നബീൽ ഒതായി, അസി. കോഓർഡിനേറ്റർ നൗഷാദ് അങ്ങാടിപ്പുറം എന്നിവർ പറഞ്ഞു. വാറന്റിയും സർവ്വീസും ലഭിക്കും.