ആസൂത്രണ വർക്കിംഗ് ഗ്രൂപ്പ് യോഗം

Sunday 01 February 2026 2:18 AM IST
പഞ്ചവത്സരപദ്ധതി

ചോറ്റാനിക്കര: 14-ാം പഞ്ചവത്സരപദ്ധതിയുടെ 2026-2027 സാമ്പത്തിക വർഷത്തെ വികസന പദ്ധതികൾക്ക് അന്തിമരൂപം നൽകുന്നതിനുള്ള ആസൂത്രണ വർക്കിംഗ് ഗ്രൂപ്പ് പ്രഥമയോഗം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ ബിനി ഷാജി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയസോമൻ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി കെ. പൗലോസ്, ആസൂത്രണ സമിതി വൈസ് ചെയർമാൻ ആർ. ഹരി, രാജു പി. നായർ,​ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ നിഷ ബാബു, മെർലി ജെയിംസ്, എൻ.ടി. രാജേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ,​ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഷാജു പോൾ എന്നിവർ പ്രസംഗിച്ചു.