225 കോടി രൂപ ലാഭവുമായി പേടിഎം
Sunday 01 February 2026 12:39 AM IST
ന്യൂഡൽഹി: ധനകാര്യ സേവന സാങ്കേതിക പ്ലാറ്റ്‌ഫോമായ പേടിഎം നടപ്പുവർഷത്തെ മൂന്നാം ത്രൈമാസക്കാലയളവിൽ 225 കോടി രൂപ അറ്റാദായം കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 208 കോടി രൂപ നഷ്ടം നേരിട്ടിരുന്നു. മുൻ ത്രൈമാസത്തേക്കാൾ 971 ശതമാനം വർദ്ധനയാണ് ലാഭത്തിലുണ്ടായത്. ചെലവ് നിയന്ത്രിച്ചും പ്രവർത്തന കാര്യക്ഷമത ഉയർത്തിയും പേയ്‌മെന്റ്, ഫിനാൻഷ്യൽ സർവീസസ് മേഖലകളിൽ വളർച്ച നേടിയുമാണ് നേട്ടമുണ്ടാക്കിയത്.