ഭിന്നശേഷി സംവരണ പ്രശ്നം സർക്കാർ കൊണ്ടു വന്നതല്ല:മന്ത്രി വി.ശിവൻകുട്ടി
അടൂർ: എയ്ഡഡ് സ്കൂളുകളിലെ,ഭിന്നശേഷി സംവരണ പ്രശ്നം സർക്കാർ
കൊണ്ടുവന്നതല്ലെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. ഭിന്നശേഷി സംവരണം പൂർത്തിയാക്കാൻ സ്കൂളുകൾക്ക് കഴിഞ്ഞിട്ടില്ലെന്നും ഭിന്നശേഷിക്കാരല്ലാത്ത അദ്ധ്യാപകരുടെ നിയമന അംഗീകാരം സർക്കാർ തടഞ്ഞെന്നുമുള്ള കർദ്ദിനാൾ ബസേലിയോസ് ക്ലിമ്മീസ് കത്തോലിക്ക ബാവയുടെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
ഭിന്നശേഷിക്കാരുടെ സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചപ്പോൾ കേരളത്തിലെ എയ്ഡഡ് മാനേജ്‌മെന്റുകൾ അവരുടെ ഭാഗം പറയാൻ കോടതിയിൽ പോയില്ല. ഇതോടെ ഇപ്പോഴത്തെ ശതമാനത്തിൽ വിധി വന്നു. ഇതിന് ശേഷവും എയ്ഡഡ് മാനേജ്‌മെന്റുകൾ അപ്പീൽ നൽകിയില്ല. സുപ്രീം കോടതിയിൽ കേസ് വന്നപ്പോഴും മാനേജ്‌മെന്റുകൾ അപ്പീൽ പോയില്ല. എൻ.എസ്.എസ് നിയമപരമായി കോടതിയും സർക്കാരും അംഗീകരിച്ച സംവരണം നടപ്പാക്കാൻ തയ്യാറായി. പ്രശ്‌നം തീർക്കണമെന്നാണ് സർക്കാരിന്റെ ആഗ്രഹം. സംഭവത്തെ രാഷ്ട്രീയ വിഷയമാക്കാൻ മറ്ചിലർ ശ്രമിക്കുന്നുവെന്നും, കത്തോലിക്കാ ബാവ തിരുമേനിയുടെ പ്രസ്താവന വസ്തുതകളുമായി ബന്ധമുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.