വികസനത്തിന് പുതിയ മുഖം
Saturday 31 January 2026 11:57 PM IST
പത്തനംതിട്ട: കഴിഞ്ഞ പത്ത് വർഷത്തിൽ ജില്ലയുടെ വികസനത്തിന് പുതിയ മുഖം നൽകിയ എൽ.ഡി.എഫ് സർക്കാർ ഇത്തവണയും പതിവ് തെറ്റിച്ചില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം. കേന്ദ്ര സർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുമ്പോഴാണ് ഇൗ നേട്ടങ്ങളെന്നത് വിസ്മരിക്കാനാകില്ല. പുതുതായി പ്രഖ്യാപിച്ച പദ്ധതികൾ കൂടി സാദ്ധ്യമാകുന്നതോടെ ജില്ലയ്ക്ക് ലഭിക്കാൻ പോകുന്നത് വികസന കൊടുങ്കാറ്റാകുമെന്നും രാജു എബ്രഹാം പറഞ്ഞു. ജില്ലയ്ക്ക് ഇത്രമേൽ പരിഗണന കിട്ടിയ കാലം വേറെയില്ലെന്നും അദ്ദേഹം പറഞ്ഞു.