ജൂനിയർ റസിഡന്റ് നിയമനം
Sunday 01 February 2026 12:02 AM IST
കോന്നി: സർക്കാർ മെഡിക്കൽ കോളേജിൽ ഏഴ് ജൂനിയർ റസിഡന്റുമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. 4ന് രാവിലെ 10.30ന് മെഡിക്കൽ കോളേജിൽ നടക്കുന്ന അഭിമുഖത്തിന് എം.ബി.ബി.എസ് ബിരുദധാരികൾ ഡിഗ്രി സർട്ടിഫിക്കറ്റ്, മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, തിരിച്ചറിയൽ രേഖ, മറ്റ് രേഖകൾ എന്നിവയുടെ അസലും പകർപ്പും സഹിതം ഹാജരാകണം. പ്രായപരിധി 50 വയസ്. രജിസ്‌ട്രേഷൻ അന്നേദിവസം രാവിലെ 9 മുതൽ 10 വരെ. ഫോൺ: 0468 2952424.