ശ്രദ്ധാഞ്ജലി സംഘടിപ്പിച്ചു

Sunday 01 February 2026 12:03 AM IST
മേപ്പയ്യൂർ ഗവ.ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ ഗാന്ധിജിയെ അനുസ്മരിച്ച് നടത്തിയ പദയാത്ര മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി സുനിൽ ഉദ്ഘാടനം ചെയ്യുന്നു.1

മേപ്പയ്യൂർ : ഗാന്ധി രക്തസാക്ഷി ദിനത്തിൽ മേപ്പയ്യൂർ ഗവ.ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളുടെ ശ്രദ്ധാഞ്ജലി. ഗാന്ധി സദനം സന്ദർശനം,അനുസ്മരണം, പദയാത്ര, പ്രഭാഷണം ,ചിത്രലേഖനം,സമ്മേളനം എന്നിവ നടന്നു. മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി സുനിൽ പദയാത്ര ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ മുഹമ്മദ് കെ എം പതാക കൈമാറി. സ്കൂൾ പ്രിൻസിപ്പൽ ജയന്തി എൻ അദ്ധ്യക്ഷത വഹിച്ചു. എം എം പ്രീതി,ടി. കെ പ്രമോദ് കുമാർ, ബി ആർ ആര്യ,ആർ എസ് നേഹൽ എന്നിവർ പ്രസംഗിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സി.എം ഷാജു സ്വാഗതം പറഞ്ഞു.മേപ്പയ്യൂരിൽ നടന്ന സമാപന സമ്മേളനം എൻ എസ് എസ് റീജിയനൽ കോ ഓർഡിനേറ്റർ ശ്രീചിത്ത് എസ് ഉദ്ഘാടനം ചെയ്തു.